LatestThiruvananthapuram

മന്ത്രിമാരുടെ ചികിത്സാ ചെലവ് 68.38 ലക്ഷം രൂപ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെ ചികിത്സയ്ക്കായി ചെലവിടുന്നത് ലക്ഷങ്ങൾ. ഇതുവരെ 68.38 ലക്ഷം രൂപയാണ് മന്ത്രിമാരുടെ ചികിത്സക്കായി ചെലവാക്കിയത്. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകൾ പുറത്തുവന്നത്.

ധനമന്ത്രി തോമസ് ഐസക്കിനാണ് ഏറ്റവും കൂടുതൽ ചികിത്സ ചെലവ് വേണ്ടി വന്നത്. 7.74 ലക്ഷം രൂപയാണ് ധനമന്ത്രിയുടെ മാത്രം ചികിത്സ ചെലവ്. കെ രാജുവാണ് ചെലവിന്റെ കാര്യത്തിൽ ഐസക്കിന് പിന്നിൽ രണ്ടാമത്. 7.40 ലക്ഷം രൂപയാണ് കെ.രാജുവിന്റെ ചികിത്സ ചെലവ്. മൂന്നാം സ്ഥാനത്തുള്ള ആരോഗ്യമന്ത്രി കെ.കെ ശൈലജ 6.78 ലക്ഷം രൂപയാണ് ചികിത്സക്കായി ചെലവാക്കിയത്. വി.എസ്.സുനിൽ കുമാർ (6.04 ലക്ഷം), കടകംപള്ളി സുരേന്ദ്രൻ (5.50 ലക്ഷം), മേഴ്‌സിക്കുട്ടിയമ്മ (5.04 ലക്ഷം) എന്നിവരാണ് അഞ്ച് ലക്ഷത്തിന് മുകളിൽ ചികിത്സ ചെലവുള്ള മറ്റ് മന്ത്രിമാർ.

എ.കെ.ശശീന്ദ്രൻ (52,381 രൂപ), ഇ.ചന്ദ്രശേഖരൻ (71,093 രൂപ), എ.െക. ബാലൻ( 1.55 ലക്ഷം), എം.എം. മണി (2.10 ലക്ഷം), ടി.പി. രാമകൃഷ്ണൻ (4.55 ലക്ഷം), മാത്യു ടി. തോമസ് (1.82 ലക്ഷം), രാമചന്ദ്രൻ കടന്നപ്പള്ളി (2.97 ലക്ഷം), കെ.ടി. ജലീൽ (1.24 ലക്ഷം), പി.തിലോത്തമൻ (1.19 ലക്ഷം), കെ.കൃഷ്ണൻ കുട്ടി (4.78 ലക്ഷം), ജി. സുധാകരൻ (3.35 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ ചികിത്സ ചെലവ്. സർക്കാർ ആശുപത്രികളേക്കാൾ മന്ത്രിമാർക്ക് പ്രിയം സ്വകാര്യ ആശുപത്രികളാണെന്നും പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

Related Articles

Back to top button