LatestThiruvananthapuram

ചെങ്കല്‍ചൂള കോളനിയിലെ ആദ്യ ഡോക്ടര്‍

“Manju”

തിരുവനന്തപുരം: വര്‍ഷങ്ങളായി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം. ചെങ്കല്‍ചൂള കോളനിയില്‍ നിന്ന് ആദ്യമായി ഒരു ഡോക്ടര്‍. ഇരുപത്തിമൂന്നുകാരിയായ സുരഭിയാണ് ചെങ്കല്‍ചൂളയുടെ അഭിമാനമായത്. ഭര്‍ത്താവ് സജിത് ഓട്ടോ ഡ്രൈവറാണ്. കോളനിയിലെ പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയാണ് സുരഭി ഈ അഭിമാന നേട്ടം കൈവരിച്ചത്.

കഴിഞ്ഞദിവസമാണ് ബിഡിഎസ് പരീക്ഷാ ഫലം വന്നത്. ആ രാത്രി സുരഭിക്ക് ഉറങ്ങാനാകുമായിരുന്നില്ല. വര്‍ഷങ്ങളായി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണത്. വെറുതെയല്ല, കഠിനാധ്വാനത്തിലൂടെ. എല്ലാത്തിനും കരുത്ത് പകര്‍ന്ന് കൂടെ നിന്നത് സുരഭിയുടെ പിതാവാണ്. ഈ കണ്ണുനീരിന് പിന്നില്‍ ചെറിയൊരു പ്രതികാരത്തിന്റെ കഥയുമുണ്ട് സുരഭിക്ക് പറയാന്‍.താന്‍ ഉള്‍പെടുന്ന രാജാജി നഗറിലെ പുതിയ തലമുറയ്ക്ക് മാതൃകയാകാനായതിലും ചെറുതല്ല സന്തോഷം. സ്വന്തമായി ക്ലിനിക്കിടുന്നതിനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ഏതെങ്കിലും ഡോക്ടര്‍കൊപ്പം പ്രാക്ടീസ് തുടങ്ങാനാണ് സുരഭിയുടെ തീരുമാനം.

Related Articles

Back to top button