IndiaLatest

ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

“Manju”

പ്രജീഷ് വള്ള്യായി

ടോള്‍പ്ലാസകളിലെ ഫാസ്ടാഗ് ലൈനില്‍ സാധുവും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് ഇല്ലാതെ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വാഹനങ്ങളുടെ ഇനം തിരിച്ച് ഇരട്ടിത്തുക ഈടാക്കും.
ഇതിനായി 2008 ലെ ദേശീയപാതാ ഫീസ് നിരക്ക് നിശ്ചയിക്കലും പിരിക്കലും നിയമം ഭേദഗതി ചെയ്ത് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭേദഗതിക്കു മുമ്പു ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ലൈനില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു പിഴ. ഇനി പ്രവര്‍ത്തനക്ഷമമല്ലാത്ത
ഫാസ്ടാഗ് ഉള്ളവരും ഇരട്ടി പിഴ നല്‍കണം.

 

Related Articles

Back to top button