IndiaLatest

ബിജെപി ഭാരവാഹി യോഗത്തില്‍ പ്രധാനമന്ത്രിയും

“Manju”

ന്യൂഡല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഭാരവാഹി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു .പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്യും. ഡല്‍ഹി എന്‍.ഡി.എം.സി കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം നടക്കുന്നത്.

തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. പശ്ചിമ ബംഗാളാണ് ബിജെപി പ്രധാന ലക്ഷ്യമിടുന്ന സംസ്ഥാനം. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് .അടുത്തിടെ ബംഗാളിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഷാ ഭക്ഷണം കഴിച്ചിരുന്നു .

ജെ.പി.നഡ്ഡ അധ്യക്ഷനായ യോഗത്തില്‍ ദേശീയ ഭാരാവാഹികളും സംസ്ഥാന നേതാക്കളും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.അതെ സമയം കേരളത്തിലും തമിഴ്‌നാട്ടിലും വലിയ പ്രതീക്ഷയൊന്നും ബിജെപി വച്ചുപുലര്‍ത്തുന്നില്ല. എന്നിരുന്നാലും പരമാവധി വോട്ട് സമാഹരിച്ച്‌ അടിത്തറ വിപുലപ്പെടുത്താനാണ് പാര്‍ട്ടിയുടെ ശ്രമം. അസമിലെ ഭരണ തുടര്‍ച്ചയാണ് ബിജെപിരണ്ടാമത് ലക്ഷ്യമിടുന്നത്. പുതുച്ചേരിയിലും കളം പിടിക്കാന്‍ ഇത്തവണ പാര്‍ട്ടി ഒരുങ്ങുന്നുണ്ട് .

Related Articles

Back to top button