IndiaKeralaLatest

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്താന്‍ ദക്ഷിണ റെയില്‍വേ

“Manju”

ചെന്നൈ: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി ഉയര്‍ത്താന്‍ റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ.മാസത്തില്‍ ഒരു യാത്രക്കാരന് തീവണ്ടിയില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 55- ആയി ഉയര്‍ത്തണമെന്നാണ്‌ ആവശ്യം.
കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ദീര്‍ഘദൂര തീവണ്ടികളിലെ ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യാനും ഇപ്പോള്‍ ടിക്കറ്റ് റിസര്‍വ് ചെയ്യണം.നിലവില്‍ യാത്രക്കാരന് ആധാര്‍ ലിങ്ക് ചെയ്ത ഐ.ഡി.വഴി 12 ടിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി ഒരുമാസം ബുക്ക് ചെയ്യാനാകുന്നത്.
സാധാരണ സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ സീസണ്‍ ടിക്കറ്റ് നല്‍കിത്തുടങ്ങിയിട്ടില്ല. കൂടുതല്‍ യാത്രചെയ്യണമെങ്കില്‍ കൗണ്ടറുകള്‍ വഴി ബുക്ക് ചെയ്യണം.മുഴുവന്‍ സ്റ്റേഷനുകളിലും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല. പ്രധാന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button