IndiaKeralaLatest

നാളെ മുതല്‍ നവഒലി ജ്യോതിർദിനം വ്രതാരംഭം.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകരഗുരു  ആദിസങ്കല്പത്തില്‍ ലയിച്ചതിന്റെ വാര്‍ഷികമായ നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചുള്ള വ്രതം നാളെ മുതല്‍ ആരംഭിക്കും. 72 ദിനങ്ങള്‍ നീളുന്ന വൃത്തിയും ശുദ്ധിയും പവിത്രതയും നിറഞ്ഞ ദിനരാത്രങ്ങളാണ് ബുധനാഴ്ചമുതല്‍ ആരംഭിക്കുന്നത്.

ഗുരുവിന്റെ പ്രകാശവും ശബ്ദവും എന്നും പ്രത്യേകമായിട്ടുതന്നെ നിലനിലക്കും” _ അതാണ് നവഒലി.
നവഒലി എന്നത് ബ്രഹ്മകല്പിത പദമാണ്.

ഗുരു എന്ന മഹത്ജീവനെ തിരിച്ചറിയുകയും നവമായ ആശയപന്ഥാവിൽ സ്വയം സമർപ്പിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ വിശ്വാസിസമൂഹം ഉണ്ടാകുന്നത്. അങ്ങനെയുള്ള വിശ്വാസിസമൂഹം ഗുരുവിന്റെ വചനപ്പൊരുളുകളുടെ പാലനത്തിനായി പ്രവർത്തിക്കുകവഴി ദൈവസ്നേഹത്തിന്റെ കരുതലിലൂടെ മഹാഭാഗ്യവാൻമാരായി തീരും.

1999 മെയ് 6 നാണ് നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചത്. ഇത് 22-ാംമത് നവഒലി ജ്യോതിര്‍ദിനമാണ് 2021 മെയ് 6 ന് ശാന്തിഗിരി പരമ്പര ആഘോഷിക്കുന്നത്.

Related Articles

Back to top button