InternationalLatest

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി പോരാടിയ വനിതയ്ക്ക് ആറ് വര്‍ഷം തടവ്

“Manju”

ദുബായ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടിയ സൗദി വനിതാ വിമോചക പ്രവര്‍ത്തക ലൂജിന്‍ അല്‍ ഹത്ത്‌ലോലിന് രാജ്യദ്രോഹ കുറ്റത്തിന് ആറ് വര്‍ഷം തടവ്. 31 കാരിയായ ഹത്ത്‌ലോല്‍ 2018 മുതല്‍ ജയിലിലാണ്. ഭീകര വിരുദ്ധ നിരോധന നിയമപ്രകാരാമാണ് ശിക്ഷ. സൗദിയുടെ രാഷ്ട്രീയ സംവിധാനത്തെ താറുമാറാക്കാന്‍ ശ്രമം നടത്തി, മാറ്റം കൊണ്ടുവരാന്‍ ആവശ്യം ഉയര്‍ത്തി, ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തു തുടങ്ങിയവയെല്ലാമാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അഞ്ചു വര്‍ഷവും എട്ടു മാസവും വരുന്ന ശിക്ഷയില്‍ 34 മാസത്തെ ഇളവ് നല്‍കിയിട്ടുണ്ട്. 2018 മുതല്‍ ജയിലില്‍ ആയതിനാല്‍ ആ കാലയളവും തടവുശിക്ഷയില്‍ കുറവ് ചെയ്യും. ഇതോടെ 2021 മാര്‍ച്ച് അവസാനത്തോടെ ഹത്തലോലിന് പുറത്തു വരാം.

Related Articles

Back to top button