InternationalLatest

പാരാലിമ്പിക്സില്‍ ചരിത്രനേട്ടവുമായി ഭവിന പട്ടേല്‍

“Manju”

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഭവിന പട്ടേല്‍. വനിതാ ടേബിള്‍ ടെന്നീസില്‍ ഭവിന വെള്ളി സ്വന്തമാക്കി. അരയ്‌ക്ക് താഴെ തളര്‍ന്നവരുടെ ക്ളാസ്‌ ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് ഫൈനലില്‍ ചൈനയുടെ ഷോ യിങിനോട് 3-0ന് ഇന്ത്യയുടെ ഭാവിനാബെന്‍ പട്ടേല്‍ പരാജയപ്പെട്ടു. മുന്‍പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഭാവിനയെ പരാജയപ്പെടുത്തിയതും ഷോ യിംഗ് ആയിരുന്നു.

 പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ ടേബിള്‍ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭാവിനാബെന്‍ പട്ടേല്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനിയാണ് 34കാരിയായ ഭാവിന. ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ഷാങ് മിയാവോയെ പരാജയപ്പെടുത്തിയാണ് ഭാവിന ഫൈനലില്‍ പ്രവേശിച്ചത്.

Related Articles

Back to top button