InternationalLatest

ഓസ്ട്രേലിയയെ ഒറ്റയ്ക്കാക്കില്ല;ചൈനയ്ക്ക് മുന്നറിയിപ്പ്

“Manju”

വാഷിംഗ്ടണ്‍: ഓസ്ട്രേലിയയ്ക്ക് മേല്‍ വ്യാപാര-വാണിജ്യ സമ്മര്‍ദ്ദങ്ങളുമായി നീങ്ങുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി അമേരിക്ക. ഓസ്ട്രേലിയയുമായി ബന്ധം സ്ഥാപിച്ചതിന്‍റെ 70-ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ചൈനയ്ക്കെതിരെ പ്രസ്താവന നടത്തിയത്.

ഓസ്ട്രേലിയയുടെ വിദേശകാര്യവകുപ്പും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓസ്ട്രേലിയ എന്നും അമേരിക്കയുടെ ഉറ്റസുഹൃത്താണ്. ചൈന കുറേ വര്‍ഷങ്ങളായി വ്യാപാര വിഷയങ്ങളില്‍ ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഒപ്പം ക്വാഡ് സഖ്യത്തിന്‍റെ ഭാഗമായതോടെ പ്രതിരോധ രംഗത്തും ചൈന ശത്രുതാപരമായ സമീപനമാണ് പസഫിക് രാജ്യത്തോട് കാണിക്കുന്നത്. ഇത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഇത് ഓസ്ട്രേലിയന്‍ ജനതയെ പിന്തുണയ്ക്കാനുള്ള അവസരമാണ്. എല്ലാ മേഖലയിലും ഓസ്ട്രേലിയയുടെ സ്ഥിരതയും രാജ്യത്തിന്‍റെ അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. മേഖലയിലെ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിനായി ഓസ്ട്രേലിയ എടുക്കുന്ന എല്ലാ നടപടികളേയും സ്വാഗതം ചെയ്യുന്നതായും ബ്ലിങ്കന്‍ പറഞ്ഞു.

Related Articles

Back to top button