IndiaLatest

പുതിയ ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തി ശശി തരൂര്‍

“Manju”

ന്യൂഡല്‍ഹി: അധികം പരിചയിക്കാത്ത പുതിയ ഇംഗ്ലീഷ് വാക്കുകളെ പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശശി തരൂര്‍ എം.പി.  ട്വിറ്ററില്‍ പങ്കുവെക്കുന്ന രസകരമായ വാക്കുകളിലൂടെ അദ്ദേഹം ആളുകളെ കുഴക്കാറുമുണ്ട്. ഇപ്പോള്‍, പുതിയ ഒരു വാക്കുമായി രംഗത്തെത്തിയിരിക്കുകയാണ് എം.പി.

‘അല്ലൊഡോക്സോഫോബിയ’ (Allodoxaphobia) എന്നാണ് വാക്ക്. അല്ലൊഡോക്സോഫോബിയ എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള ഭയം എന്നാണ് അര്‍ഥമാക്കുന്നതെന്ന് തരൂര്‍ തന്നെ ട്വീറ്റിലൂടെ പറഞ്ഞുതരികയും ചെയ്യുന്നുണ്ട്.
‘ഇന്നത്തെ വാക്ക് മാത്രമല്ല തീര്‍ച്ചയായും കഴിഞ്ഞ ഏഴുവര്‍ഷത്തെയും കൂടിയാണ് ഈ വാക്ക്: അല്ലൊഡോക്സോഫോബിയ. അര്‍ഥം: വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള ഭയം.  (ഗ്രീക്ക് ഭാഷയില്‍ അര്‍ഥം: Allo =വ്യത്യസ്തം doxo =അഭിപ്രായം Phobos =ഭയം)’ -തരൂര്‍ ട്വീറ്റ് ചെയ്തു.   പുതിയ വാക്കിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും ഉയര്‍ന്നിരുന്നു.

Related Articles

Back to top button