IndiaLatest

പ്ര​ധാ​ന​മ​ന്ത്രിയുടെ സ​ഹോ​ദ​ര​ന്റെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് നടത്തിയ യുവാവ് അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

സു​ല്‍​ത്താ​ന്‍​പു​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ഹോ​ദ​ര​ന്റെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​ യുവാവ് അറസ്റ്റില്‍. ജി​തേ​ന്ദ്ര തി​വാ​രി എ​ന്ന​യാ​ളെയാണ് പോ​ലീ​സ് പി​ടി​കൂ​ടിയത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

തി​ങ്ക​ളാ​ഴ്ച വി​കാ​സ് ഭ​വ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി നാ​ലി​ന് മോ​ദി​യു​ടെ സ​ഹോ​ദ​ര​ന്‍ പ്ര​ഹ്ലാ​ദ് മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ര്‍ തി​വാ​രി​യു​ടെ കാ​റി​ല്‍ പ​തി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ഹോ​ദ​ര​ന്റെ പേ​രി​ല്‍ ഇ​യാ​ള്‍ ത​ന്നെ​യും സ​മീ​പി​ച്ചെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button