IndiaKeralaLatest

മക​ളുടെ കാമുകനൊപ്പം അമ്മ ഒളിച്ചോടി

“Manju”

ഗർഭിണിയായ മക ളുടെ കാമുകനൊപ്പം അമ്മ ഒളിച്ചോടി; വിശ്വസിക്കാനാവാതെ കുടുംബം | British mother eloped with pregnent daughter's birthboyfriend | Madhyamam
ലണ്ടന്‍: സ്വന്തം മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടിയത്​ വിശ്വസിക്കാനാവാതെ കുടുംബം. ഗര്‍ഭിണിയായ 24 കാരിയായ മകളുടെ കാമുകനൊപ്പമാണ്​ 44 കാരി ജോര്‍ജിന നാടുവിട്ടത്​. ഇംഗ്ലീഷ്​ നഗരമായ ​ഗ്ലൗസസ്റ്റര്‍ഷയറില്‍ കോവിഡ്​ നിരീക്ഷണത്തില്‍ കഴിയവെയാണ്​ ഇരുവരും കൂടുതല്‍ അടുത്തതും നാടുവിടുന്നതില്‍ കലാശിച്ചതും.
പ്രസവം കഴിഞ്ഞ്​ ആശുപത്രി വാസമവസാനിപ്പിച്ച്‌​ മകള്‍ കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ മാതാവിനെയും കുഞ്ഞിന്‍റെ പിതാവിനെയും കാണാതെ അന്വേഷിച്ചതോടെ​ കാര്യങ്ങള്‍ പുറംലോകമറിഞ്ഞത്​​.
വിവരങ്ങള്‍ പങ്കുവെച്ച്‌​ അമ്മ മകള്‍ക്ക്​ നിരന്തരം സന്ദേശങ്ങള്‍ അയച്ചിരുന്നതായി പിന്നീട്​ വ്യക്​തമായി. തങ്ങള്‍ ഏറെയായി മാനസിക അടുപ്പം പാലിക്കുന്നുവെന്നും അത്​ തുടരുക മാത്രമാണ്​ പുതിയ തീരുമാനത്തിലൂടെയെന്നും ജോര്‍ജിന പറയുന്നു. മകള്‍ തിരിച്ചെത്തിയിട്ടും പ്രസവിച്ച പിഞ്ചുകുഞ്ഞിന്‍റെ പിതാവിനെ വിട്ടുനല്‍കാന്‍ ഒരുക്കമല്ലാത്തത്​ കുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്​.
എന്നാല്‍, ഇത്തരം കാര്യങ്ങള്‍ സംഭവിക്കാനുള്ളതാണെന്നാണ്​ ഒളിച്ചോടിയവരുടെ നിലപാട്​.

Related Articles

Back to top button