KannurKeralaLatest

അമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

“Manju”

ചൊക്ലി നിടുമ്പം കിഴക്കെ വയലില്‍ തീര്‍ത്ഥിക്കോട്ട് കുനിയില്‍ നിവേദിന്റെ ഭാര്യ ജോസ്‌ന (25) യെയും, മകന്‍ ധ്രുവിനെയുമാണ് ശനിയാഴ്ച്ച പുലര്‍ച്ചെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറുമാസം പ്രായമുള്ള കുഞ്ഞിനെയും ( Child ) അമ്മയെയും ( Mother ) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മകന്‍ ധ്രുവിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ജോസ്‌നയ്ക്ക് മനസിക പ്രയാസമുള്ളതായും പ്രദേശവാസികള്‍ പറയുന്നു. സെന്‍്റര്‍ മനേക്കര ജോഷിത്ത് നിവാസില്‍ വലിയകാവില്‍ ജനാര്‍ദ്ദനന്റയും സുമതിയുടെയും മകളാണ്.
സഹോദരങ്ങള്‍: ജോഷിത്ത്, ജിഷിന. ചൊക്ലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെക്ക് മാറ്റി. ചൊക്ലി സി.ഐ സി ഷാജുവിന്‍്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

Related Articles

Back to top button