IndiaLatest

ട്രാഫിക് നിയമലംഘനം; പിഴയടയ്ക്കാന്‍ കാശില്ലാതെ താലി അഴിച്ചു നല്‍കി യുവതി

“Manju”

ബംഗളൂരു: ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാന്‍ കൈയ്യില്‍ പണമില്ലാതെ വന്നതോടെ യുവതി തന്റെ താലി അഴിച്ചു നല്‍കി. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് മുപ്പതുകാരിയായ ഭാരതി വിഭൂതിയെും ഭര്‍ത്താവിനെയും ട്രാഫിക് പൊലീസ് തടഞ്ഞത്. അഞ്ഞൂറ് രൂപ പിഴയും ചുമത്തി. എന്നാല്‍ പിഴ അടയ്ക്കാന്‍ കൈയ്യില്‍ കാശില്ലാതെ വന്നതോടെ ഇതിനെച്ചൊല്ലി പൊലീസുകാരുമായി തര്‍ക്കം ഉണ്ടാവുകയും രംഗം വഷളായതോടെ യുവതി താലിമാല അഴിച്ചു നല്‍കുകയുമായിരുന്നു.

ഭാരതിയും പൊലീസുകാരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഭാരതിയും ഭര്‍ത്താവും സാധനങ്ങള്‍ വാങ്ങുന്നതിനായാണ് 1800 രൂപയുമായി സിറ്റി മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടത്. ഇതില്‍ മുഴുവന്‍ തുകയും ചിലവായി. തിരികെ മടങ്ങിവരുന്ന വഴിയാണ് ഹെല്‍മറ്റില്ലാത്തതിന് ട്രാഫിക് പൊലീസ് തടഞ്ഞത്. ദമ്പതികളോട് അ‍ഞ്ഞൂറ് രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കയ്യില്‍ പണമില്ലെന്നും മുഴുവന്‍ ചിലവായി എന്നും ഇവര്‍ പൊലീസുകാരോട് പറഞ്ഞ്. ഏതാണ്ട് രണ്ട് മണിക്കൂറോളം ഭാരതി വിഭൂതിയും പൊലീസുകാരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനൊടുവില്‍ ദേഷ്യത്തിലായ യുവതി താലിമാല ഊരി അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. ഇത് വിറ്റ് പിഴക്കാശ് എടുത്തോളാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Back to top button