KeralaLatest

പുതിയ ഹെലികോപ്റ്റര്‍ തൃശൂരിലെത്തിച്ച്‌ ജോയ് ആലുക്ക

“Manju”

തൃശ്ശൂര്‍: പുതിയ ഹെലികോപ്റ്റര്‍ സ്വന്തമാക്കി പ്രമുഖ സ്വര്‍ണ വ്യവസായിയും ജോയ് ആലുക്കാസ് എംഡിയുമായ ജോയ് ആലുക്ക. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള ലിയോനാഡോ എ-ഡബ്ല്യൂ 109 ഗ്രാന്‍ഡ് ന്യൂ ഹെലികോപ്റ്ററാണ് സ്വന്തമാക്കിയത്. 90 കോടി രൂപയാണ് ജോയ് ആലുക്ക സ്വന്തമാക്കിയ പുതിയ ഹെലികോപ്റ്ററിന്റെ വില.
തൃശ്ശൂരിലാണ് ഹെലികോപ്റ്റര്‍ എത്തിച്ചത്. രാജ്യത്തുടനീളം സ്വകാര്യ യാത്രയ്‌ക്കായാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുക. ആറ് പേര്‍ക്ക് ഒരേ സമയം ഇതില്‍ യാത്ര ചെയ്യാം. നാല് മണിക്കൂര്‍ നേരം തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയും ഈ ഹെലികോപ്റ്ററിനുണ്ട്.
വളരെ സുരക്ഷിതമായിട്ടുള്ള ഹെലികോപ്റ്ററാണ് ലിയോനാഡോ- എ ഡബ്ല്യൂ 109 ഗ്രാന്‍ഡ് ന്യൂ എന്ന് ജോയ് ആലുക്ക പറഞ്ഞു. ഇറ്റാലിയന്‍ നിര്‍മ്മിത ഹെലികോപ്റ്ററാണ് ഇത്. രണ്ട് പൈലറ്റുമാരും ഇതിലുണ്ട്. ആദ്യമായാണ് ഹെലികോപ്റ്റര്‍ തൃശ്ശൂരില്‍ എത്തുന്നത്. ഒറ്റത്തവണ നാല് മണിക്കൂര്‍ പറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button