Uncategorized

എസ്‌എസ്‌എല്‍സി ; മലയാളം മീഡിയത്തില്‍ എഴുതുന്നത് 42 ശതമാനം കുട്ടികള്‍ മാത്രം

“Manju”

എസ്‌എസ്‌എല്‍സി പരീക്ഷ ഇത്തവണ മലയാളം മീഡിയത്തില്‍ എഴുതുന്നത് 42 ശതമാനം മാത്രം. 57 ശതമാനം പേരും ഇംഗ്ലീഷ് മീഡിയത്തില്‍ ആണ് പരീക്ഷ എഴുതുന്നത്.

ആകെ 4,19,363 പേരാണ് പരീക്ഷയെഴുതുന്നത്. 2,39,881 പേരും ഇംഗ്ലീഷ് മീഡിയത്തിലാണ് പരീക്ഷ എഴുതുക. ഇനി 1,76,158 പേര്‍ മലയാളം മീഡിയത്തിലും 2,041 പേര്‍ കന്നഡയിലും 1,283 പേര്‍ തമിഴിലുമായി പരീക്ഷ എഴുതുന്നു.

2015 മുതലാണ് ഇത്തരത്തിലൊരു മാറ്റം നടന്നത്. ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടി വരുന്ന രീതി. കഴിഞ്ഞവര്‍ഷം 2,31,606 പേര്‍ ഉണ്ടായിരുന്നത് ഇത്തവണ 2,39,881 ആയി. അതായത് 8275 പേരുടെ വര്‍ധനവ്.

 

Related Articles

Back to top button