InternationalLatest

ഗോള്‍ഡന്‍ ഗ്ലോബ്പുരസ്കാരം ചാഡ്‍വിക് ബോസ്മാന്

“Manju”

അകാലത്തില്‍ അന്തരിച്ച ചാഡ്‍വിക് ബോസ്മാന് ഡ്രാമ വിഭാഗത്തില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് അര്‍ഹനായി . നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്ത ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം അദ്ദേഹം നേടിയത്. ചാഡ്‍വിക് ബോസ്മാന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ടൈലര്‍ സിമോനാണ് പുരസ്‌കാര നേട്ടത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചത്. ഏറെ വൈകാരികമായിട്ടായിരുന്നു സിമോണ്‍ അവാര്‍ഡിന് നന്ദി പറഞ്ഞത്.

“അദ്ദേഹം ദൈവത്തിന് നന്ദി പറയും, മാതാപിതാക്കളോട് നന്ദി പറയും, പൂര്‍വികര്‍ ചെയ്ത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും നന്ദി പറയും, അദ്ദേഹം മനോഹരങ്ങളായ കാര്യങ്ങളായിരിക്കും പറയുന്നത്, നിങ്ങള്‍ക്ക് കഴിയുമെന്ന് നിങ്ങളോട് പറയുന്ന നിങ്ങളുടെ ആ ചെറിയ ശബ്ദത്തിന് അദ്ദേഹം പ്രചോദനം പകരും. നിങ്ങളെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കും , ഇത് ചരിത്രപരമായ നിമിഷമാണ്, ആ നിമിഷം നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ എത്തിച്ചിരിക്കും. അദ്ദേഹം ജോര്‍ജ് സി വുള്‍ഫിനും, ഡെന്‍സില്‍ വാഷിങ്‌ടണിനും, നെറ്ഫ്ലിക്സിലെ ആളുകള്‍ക്കും, വയോള ഡേവിസിനും നന്ദി പറയും.”

2020 ആഗസ്റ്റ് 28 ന് അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ചാഡ്‍വിക് ബോസ്മാന് മരണപ്പെടുന്നത്. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തന്റെ കാന്‍സര്‍ ബാധയെക്കുറിച്ച്‌ അദ്ദേഹം പൊതു സമൂഹത്തോട് പറഞ്ഞിരുന്നില്ല. മാര്‍ഷല്‍, ഡാ 5 ബ്ലഡ്‌സ്, മാ റെയ്‌നിസ് ബ്ലാക്ക് ബോട്ടം തുടങ്ങിയ ചിത്രങ്ങള്‍ കാന്‍സര്‍ ബാധിതനായിരിക്കെയാണ് അദ്ദേഹം അഭിനയിച്ചത്. തുടര്‍ച്ചയായി സര്‍ജറികള്‍ക്കും കീമോ തെറാപ്പിക്കും ഇടയിലാണ് അദ്ദേഹം സിനിമകളില്‍ അഭിനയിച്ചത്.

Related Articles

Back to top button