KeralaLatest

തമിഴ്നാട്ടില്‍ നിന്നും മലയാളികളുടെ തിരിച്ചു വരവിനുള്ള പാസ് നിര്‍ത്തലാക്കി

“Manju”

സിന്ധുമോള്‍ ആര്‍

 

ചെന്നൈ : തമിഴകത്തെ മലയാളികൾ ഒറ്റക്കെട്ടായി ചോദിക്കുകയാണ്, കേരള സർക്കാരേ, പാവം മറുനാടൻ മലയാളികളോട് ഇങ്ങനെ ചെയ്യാമോ?. നാട്ടിലേക്കു പോകാനുള്ള പാസിന്റെ നൂലാമാലകളൊക്കെ മനസ്സിലാക്കി അപേക്ഷിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴേക്കും വന്നു അടുത്ത വെള്ളിടി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു യാത്രാനുമതി നൽകുന്നതു കേരള സർക്കാർ നിർത്തിവച്ചിരിക്കുന്നു. സർക്കാർ തീരുമാനം ഉടൻ തിരുത്തണമെന്നും യാത്രാ പാസ് നൽകുന്നതു പുനരാരംഭിക്കണമെന്നുമാണ് തമിഴകത്തെ മലയാളികളുടെ ആവശ്യം.

കേരളത്തിലേക്കു മടങ്ങാനായി അരലക്ഷം പേരാണു തമിഴ്നാട്ടിൽ നിന്നു മാത്രം റജിസ്റ്റർ ചെയ്തത്. ഇതിൽ തന്നെ സ്വന്തം വാഹനമുള്ളവർക്കും ടാക്സിക്കു പണമുള്ളവർക്കുമാണു ആദ്യ ദിവസങ്ങളിൽ പോകാനായത്. ആകെ റജിസ്റ്റർ ചെയ്തതിന്റെ 5% പോലും ഇതുവരെ നാട്ടിലെത്തിയിട്ടില്ല. സാധാരണക്കാരനു വാഹനമൊരുക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാകില്ലെന്നു കണ്ട മലയാളി സംഘടനകൾ പൊതുവാഹനം ഏർപ്പാടാക്കാൻ രംഗത്തിറങ്ങുകയും ചെയ്തു.

കുടുങ്ങിക്കിടക്കുന്നവർക്കു ബസിൽ പോകാനുള്ള അവസരമൊരുങ്ങി വന്നപ്പോഴാണു സർക്കാരിന്റെ പുതിയ തീരുമാനം. ഇന്നലെ മുതൽ കോവിഡ് ജാഗ്രത പോർട്ടലിൽ അപേക്ഷിക്കുന്നവർക്കെല്ലാം പരിഗണനയിൽ എന്ന മറുപടിയാണുലഭിക്കുന്നത്. ഇതിനകം സംസ്ഥാനത്തെത്തിയ മറുനാടൻ മലയാളികളെ ക്വാറന്റീനിലേക്കു മാറ്റിയതിനു ശേഷമേ ഇനി പാസ് നൽകൽ പുനരാരംഭിക്കൂ എന്നാണ് സർക്കാർ നൽകുന്ന സൂചന.

Related Articles

Back to top button