IndiaKeralaLatestThiruvananthapuram

കെ. രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്

“Manju”

സിന്ധുമോൾ. ആർ

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററുടെ സ്മരണയ്ക്ക് കെ.പി.എ.സി. ഏര്‍പ്പെടുത്തിയ കെ. രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ പ്രഥമ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും ശില്പവും സാക്ഷ്യപത്രവുമാണ് പുരസ്കാരം.

മലയാള സിനിമ – സംഗീതരംഗത്ത് എഴുതിയതെല്ലാം അര്‍ഥപൂര്‍ണമാക്കിയ മഹാപ്രതിഭയാണ് ശ്രീകുമാരന്‍ തമ്പിയെന്നും കാവ്യമനോഹരമായ ഭാവഗീതങ്ങളുടെ സ്രഷ്ടാവാണ് അദ്ദേഹമെന്നും ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. എം. ജയചന്ദ്രന്‍, ഡോ. കെ. ഓമനക്കുട്ടി, കരിവെള്ളൂര്‍ മുരളി എന്നിവരാണ് ജഡ്ജിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. കെ. രാഘവന്‍ മാസ്റ്ററുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പുരസ്കാരം സമ്മാനിക്കാനാണ് തീരുമാനമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് വി.ടി. മുരളിയും സെക്രട്ടറി ടി.വി. ബാലനും അറിയിച്ചു.

Related Articles

Back to top button