KannurKeralaLatest

പൂജിതപീഠം സമർപ്പണം : ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ പുഷ്പസമർപ്പണം

“Manju”

വള്ള്യായി (കണ്ണൂർ) : ശാന്തിഗിരി ആശ്രമംവള്ള്യായി ബ്രാഞ്ചിൽ പൂജിതപീഠം സമർപ്പണത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെഭാഗമായി ഇന്ന് രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടന്നു. ആശ്രമം ബ്രഞ്ച് ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വിയുടെ നേതൃത്തിൽ ഗുരുഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം പുഷ്പസമര്‍പ്പണം നടത്തി.

ശാന്തിഗിരി ആശ്രമത്തിന്റെ 28 ബ്രാഞ്ചുകളിലും പൂജിതപീഠം സമർപ്പണം ആഘോഷത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം  പ്രത്യേക പ്രാര്‍ത്ഥനയും  പുഷ്പസമര്‍പ്പണവും നടന്നു വരുന്നു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം ആഘോഷത്തിനുള്ളത്. ഇന്ന് ‍ബുധനാഴ്ച അഞ്ചാം ദിവസത്തെ പുഷ്പസമർപ്പണമായിരുന്നു ആശ്രമങ്ങളിൽ നടന്നത്.

Related Articles

Back to top button