KeralaLatest

ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം കോവിഡ് രോഗി മരിച്ചു

“Manju”

ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം കോവിഡ് രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. പെണ്ണുക്കര പുല്ലാംതാഴെ വാഴോലിത്താനത്ത് ഭാനുസുതന്‍ പിള്ള (60) ആണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ആശുപത്രിയില്‍ വെച്ച്‌ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. ഉച്ചയായിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. മുളക്കുഴയിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ആംബുലന്‍സില്‍ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ശ്വാസം മുട്ടല്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിയെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ ഭാനുസുതന്‍ പിളളയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.ആരോഗ്യ വകുപ്പ് അധികൃതരെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളെയും ബന്ധപ്പെട്ടപ്പോള്‍ വീണ്ടും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാതും കൊണ്ടുപോയപ്പോള്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. ഈ സമയമത്രയും ശ്വാസതടസ്സവും വിമ്മിഷ്ടവും മൂലം ഭാനുസുതന്‍പിള്ളയുടെ നില അതീവ ഗുരുതരമായി. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ വൈകുന്നേരം നാലുമണിയോടെ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും നിര്‍ദ്ദേശമെത്തിയപ്പോഴേക്കും ഇദ്ദേഹം മരിക്കുകയായിരുന്നെന്ന് സീമ പറഞ്ഞു.

Related Articles

Back to top button