IndiaLatest

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി

“Manju”

ഗാന്ധിനഗർ : ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തോൽവി. ജില്ലാ , ബ്ലോക്ക് പഞ്ചായത്തുകളിൽ ബിജെപി വൻ വിജയം നേടി. ഗ്രാമപഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ല പഞ്ചായത്ത് സീറ്റുകളിൽ 735 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് വെറും 157 സീറ്റുകളാണ് ലഭിച്ചത്. ആം ആദ്മി പാർട്ടി രണ്ട് സീറ്റുകളിൽ ഒതുങ്ങി. 31 ജില്ലകളിൽ 18 ലും ബിജെപി വിജയം നേടി.

നഗരപാലികയിൽ 1967 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 356 സീറ്റുകളാണ് നേടിയത്. താലൂക്ക് പഞ്ചായത്ത് സീറ്റുകളിൽ 358 എണ്ണം ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 94 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തോൽവി നേരിട്ടതോടെ ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ അമിത് ചാവ്ദയും. നിയമസഭ കക്ഷി നേതാവ് പരേഷ് ധനാനിയും രാജിവെച്ചു.

ബിജെപിയുടെ വികസന അജണ്ടയ്ക്കും സദ്ഭരണത്തിനുമൊപ്പമാണ് ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.ബിജെപിയോടുള്ള സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button