IndiaLatest

ജാഗ്വറിന്റെ ആഢംബര ഇലക്‌ട്രിക് എസ് യു വി മാര്‍ച്ച്‌ 23ന് കമ്പനി പുറത്തിറക്കും

“Manju”

ജാഗ്വര്‍ തങ്ങളുടെ ആദ്യത്തെ ഓള്‍-ഇലക്‌ട്രിക് എസ്യുവി I-പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2021 മാര്‍ച്ച്‌ 23-ന് കമ്പിനി ആഢംബര ഇലക്‌ട്രിക് എസ്യുവി പുറത്തിറക്കും. നേരത്തെ മാര്‍ 9 ന് പുറത്തിറക്കുമെന്ന് കമ്പിനി അറിയിച്ചിരുന്നെങ്കിലും തീയതി മാറ്റുകയായിരുന്നു.ഡിജിറ്റല്‍ ഇവന്റ് വഴിയാണ് അവതരണം നടക്കുക. അവതരണത്തിന് മുന്നോടിയായി വാഹനത്തിനായുള്ള ബുക്കിംഗ് കമ്ബനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. അവതരിപ്പിച്ച്‌ അധികം വൈകാതെ തന്നെ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കും. I-പേസ് ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ ആദ്യ അവതരണവും രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ഓഫറിംഗ് കൂടിയാണ്. S, SE, HSE എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

എസ്യുവി ചാര്‍ജ് ചെയ്യുന്നതിന് I-പേസ് ഉപഭോക്താക്കള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കുമെന്നും ജാഗ്വര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ I-പേസ് ഉപഭോക്താക്കള്‍ക്ക് ഇത് ഓഫീസ്, ഹോം ചാര്‍ജിംഗ് പരിഹാരങ്ങള്‍ നല്‍കും. കൂടാതെ, ടാറ്റ പവര്‍ അതിന്റെ ‘EZ ചാര്‍ജ്’ ഇവി ചാര്‍ജിംഗ് നെറ്റ്വര്‍ക്കിന്റെ ഭാഗമായി രാജ്യത്തുടനീളം 200-ല്‍ അധികം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. നഗരത്തിനുള്ളില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ EZ ചാര്‍ജ് ഇവി ചാര്‍ജിംഗ് നെറ്റ്വര്‍ക്കിലേക്ക് ഉപയോക്താക്കള്‍ക്ക് ആക്‌സസ് ഉണ്ടായിരിക്കും. മാളുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍, ഹൈവേകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.സ്റ്റാന്‍ഡേര്‍ഡായി 7.4 കിലോവാട്ട് എസി വാള്‍-മൗണ്ട് ചാര്‍ജറും ഇത് വാഗ്ദാനം ചെയ്യും. ജാഗ്വര്‍ I-പേസിനെക്കുറിച്ച്‌ പറയുമ്ബോള്‍, ആക്സലില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇലക്‌ട്രിക് മോട്ടോറുകളാണ് ആഡംബര ഇലക്‌ട്രിക് എസ്യുവിക്ക് കരുത്ത് പകരുന്നത്. ഒറ്റ ബാറ്ററി ചാര്‍ജില്‍ 470 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് ശ്രേണിയും I-പേസില്‍ കമ്പിനി വാഗ്ദാനം ചെയ്യുന്നു.

Related Articles

Back to top button