IdukkiKeralaLatest

“എൻെറ കേരളം” മത്സരങ്ങൾ തൊട്ടറിഞ്ഞ് ശാന്തിഗിരി ആശ്രമം തൂക്കുപാലം ഏരിയ

“Manju”

തൂക്കുപാലം : ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിൻെറ ആഭിമുഖ്യത്തിൽ കേന്ദ്രാശ്രമം ഉൾപ്പെടെ കേരളത്തിനകത്ത് എല്ലാ ആശ്രമം ബ്രാഞ്ചുകളിലും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന “ എൻെറ കേരളം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരങ്ങളില്‍ മനസ്സ് നിറഞ്ഞ് തൂക്കുപാലത്തെ കുട്ടികള്‍. മത്സരയിനങ്ങളിൽ ചിത്രരചന, പ്രശ്നോത്തരി എന്നിവയാണ് പ്രധാനമായും ശാന്തിഗിരി ആശ്രമം തൂക്കുപാലം ബ്രാഞ്ചിൽ ഇന്ന്(13.11.2022,ഞായറാഴ്ച)രാവിലെ 10:30 മുതൽ നടന്നത്. ആദരണീയ സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി, ആദരണീയ സ്വാമി ആത്മചിത്തൻ ജ്ഞാനതപസ്വി എന്നിവരുടെ മഹനീയസാന്നിദ്ധ്യത്തിൽ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് തൂക്കുപാലം ബ്രാഞ്ചിലെത്തിയ കുട്ടികൾ ഏറ താത്പര്യത്തോടെ മത്സരയിനങ്ങളിൽ പങ്കെടുത്തു. മത്സരയിനങ്ങൾ സംഘടിപ്പിക്കാൻ ആദരണീയ സന്യാസിമാരോടൊപ്പം തൂക്കുപാലം ഏരിയ മാനേജര്‍ എസ്സ്. ഷെയ്സ് മോൻ, വി.എസ്.എന്‍.കെ.പബ്ലിക് റിലേഷൻസ് കോര്‍ഡിനേറ്റര്‍ വി.എസ്സ്.അനിൽ കുമാർ, വി.എസ്.എന്‍.കെ. ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ അമ്പാൻ, മാതൃമണ്ഡലം ഡെപ്യൂട്ടി കണ്‍വീനര്‍ പി.എസ്. മിനി., കോര്‍ഡിനേറ്റര്‍മാരായ (സര്‍വ്വീസസ്) നിഷ ആര്‍. നായര്‍, വി.ആര്‍. സ്വപ്ന രാജ്, കോര്‍ഡിനേറ്റര്‍ (ഫിനാന്‍സ്) ബിന്ദു ബ്രഹ്മസുതൻ എന്നിവർ നേതൃത്വം നൽകി.

ഉച്ചയ്ക്കുശേഷം കവിതാരചനയും,വിവിധയിനം കളികളും നടന്നു. കവിതാരചനയിൽ എ.അമൃത ഒന്നാംസ്ഥാനവും , എസ്സ്.വന്ദന രണ്ടാം സ്ഥാനവും, .എസ്സ്. ആദിത്യ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അതേസമയം എസ്സ്.വന്ദന ഒന്നാംസ്ഥാനത്തിനും, അർച്ചിത അനിൽകുമാർ രണ്ടാം സ്ഥാനത്തിനും, .എസ്സ്.അമൃത മൂന്നാംസ്ഥാനത്തിനും ചിത്രരചനാമത്സരത്തിൽ അർഹരായി. പ്രശ്നോത്തരി മത്സരത്തിൽ എ.അമൃത ഒന്നാം സ്ഥാനവും, .എസ്സ്.ആദിത്യ രണ്ടാം സ്ഥാനവും, അർച്ചിത അനിൽ കുമാർ മൂന്നാംസ്ഥാനവും നേടി. വിജയികൾ ആദരണീയ സ്വാമിയിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12:30 ന് മത്സരയിനങ്ങൾ ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

Related Articles

Back to top button