Latest

സ്പൂണുകൾ ബാലൻസ് ചെയ്തുകൊണ്ടൊരു ലോക റെക്കോഡ്

“Manju”

സാധാരണയായി സ്പൂണുകൾ എന്തിനാണ് ഉപയോഗിക്കുക ? കറികളും മറ്റും കോരിയെടുക്കാനും അല്ലെങ്കിൽ അടുക്കളയിലെ മറ്റ് ആവശ്യങ്ങൾക്ക്. എന്നാൽ സ്പൂണുകൾ ഉപയോഗിച്ച് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയാലോ ? ആശ്ചര്യപ്പെടാൻ വരട്ടെ , ഇറാഖിലെ അബൊൽ ഫസൽ സാബർ മൊഖാതാരി എന്ന 50 കാരനാണ് സ്പൂണുകൾ ഉപയോഗിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.
85 സ്പൂണുകൾ ഒരേസമയം ശരീരത്തിൽ ബാലൻസ് ചെയ്ത് നിർത്തിയാണ് അദ്ദേഹം റെക്കോഡ് സ്വന്തമാക്കിയത്.

തന്റെ ശരീരത്തിൽ ബാലൻസ് ചെയ്യാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ലെന്ന് അദ്ദേഹം പറയുന്നു. ”പ്ലാസ്റ്റിക്, ഗ്ലാസ്, പഴം, കല്ല്, മരത്തടി തുടങ്ങി പൂർണ വളർച്ചയെത്തിയ ഒരു മനുഷ്യനെപ്പോലും തനിക്ക് ശരീരത്തിൽ ബാലൻസ് ചെയ്ത് നിർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശരീരത്തിന്റെ ശക്തിയും ഊർജവും വസ്തുക്കളിലേക്ക് പകർന്നു നൽകിയും അവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ആണ് അദ്ദേഹം ഈ കഴിവ് വളർത്തിക്കൊണ്ടു വന്നത്.

കഴിഞ്ഞ വേനൽക്കാലത്ത് റെക്കോർഡ് നേടാൻ അദ്ദേഹം ശ്രമം തുടങ്ങിയെങ്കിലും കാലാവസ്ഥ അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല. ഇത്തവണയും നേട്ടം സ്വന്തമാക്കാൻ മൂന്ന് തവണ പരിശ്രമിക്കേണ്ടി വന്നു. സ്‌പെയിനിൽ നിന്നുള്ള മാർക്കോസ് റൂയിസ് എന്നയാളുടെ റെക്കോഡ് തകർത്താണ് മൊഖ്താരി റെക്കോഡ് ബുക്കിൽ ഇടം നേടിയത്. 64 സ്പൂണുകളായിരുന്നു മാർക്കോസ് ബാലൻസ് ചെയ്തിരുന്നത്.

Related Articles

Back to top button