KeralaLatest

പന്ന്യന്‍ രവീന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

“Manju”

തിരുവനന്തപുരം: മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യന്‍ രവീന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. പാര്‍ലമെന്ററി രാഷ്ട്രീയത്തോട് താത്പര്യം കാണിക്കാത്ത പന്ന്യനെ കളത്തിലിറക്കാന്‍ സി പി ഐയില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. വരുന്ന ചൊവാഴ്‌ചയോടെ അന്തിമരൂപമാകുന്ന സി പി ഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പന്ന്യനും ഇടംപിടിച്ചേക്കുമെന്നാണ് വിവരം.ചടയമംഗലത്തുനിന്നു പന്ന്യനെ മത്സരിപ്പിക്കണമെന്ന ആലോചനയാണ് പാര്‍ട്ടിയില്‍ സജീവമായി നടക്കുന്നത്. സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും, പി പ്രസാദും അടക്കമുളളവര്‍ ചടയമംഗലത്ത് നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. സമ്മര്‍ദ്ദം ശക്തമായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് പന്ന്യന്‍ വഴങ്ങിയേക്കും എന്നാണ് സി പി ഐ വൃത്തങ്ങള്‍ പറയുന്നത്.മുല്ലക്കര രത്‌നാകരനാണ് ചടയമംഗലത്തെ നിലവിലെ എം എല്‍ എ. മൂന്നു തവണ തുടര്‍ച്ചയായി ജയിച്ച മുല്ലക്കര ഇത്തവണ പാര്‍ട്ടി മാനദണ്ഡപ്രകാരം മാറിനില്‍ക്കേണ്ടിവരും.

Related Articles

Back to top button