ശ്രീജ.എസ്
ന്യൂഡല്‍ഹി: ടെസ്റ്റ് അരങ്ങേറ്റത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന ഇതിഹാസതാരം സുനില്‍ ഗാവസ്കറിന് ബി.സി.സി.ഐയുടെ ആദരം. ഇന്ത്യ–ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇന്ത്യന്‍ ക്രിക്കറ്റിന് നല്കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച് ഗാവസ്കറിനെ ആദരിച്ചത്.
ടെസ്റ്റ് അരങ്ങേറ്റ ദിനം തന്നെ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലും ഗാവസ്കര്‍ അരങ്ങേറി. ‘ഹലോ ഇന്‍സ്റ്റഗ്രാം, മറ്റൊരു അരങ്ങേറ്റത്തിന് ഞാന്‍ റെഡിയാണെന്ന് കരുതുന്നു’–അക്കൗണ്ട് തുറന്ന ഗാവസ്കര്‍ കുറിച്ചു.
1971 മാര്‍ച്ച് ആറിന് ട്രിനിഡാഡിലെ പോര്‍ട് ഓഫ് സ്പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ അരങ്ങേറ്റം. 1970-71 സീസണില്‍ കരീബിയന്‍ പര്യടനം നടത്തിയ ഇന്ത്യ ചരിത്ര വിജയവുമായാണ് അന്ന് മടങ്ങിയത്.