KeralaLatestMalappuram

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഉടന്‍

“Manju”

 

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​ടൂ​റി​സം പ​ദ്ധ​തി സെ​പ്​​റ്റം​ബ​റി​ല്‍ നാ​ടി​നു സ​മ​ര്‍പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
3.13 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം പ​ദ്ധ​തി​യാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. 2020 ന​വം​ബ​റി​ലാണ്​ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ഇ​ന്‍​റ​ര്‍പ്ര​ട്ടേ​ഷ​ന്‍ സെന്‍റ​ര്‍, കാ​ന്‍​റീ​ന്‍, ഓ​പ്പ​ണ്‍ ക​ഫ​റ്റീ​രി​യ, ന​ട​പ്പാ​ത, കു​ട്ടി​ക​ളു​ടെ പാ​ര്‍ക്ക്, ലാ​ന്‍ഡ് സ്‌​കേ​പ്പി​ങ്, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, വാ​ഹ​ന പാ​ര്‍ക്കി​ങ്​ സൗ​ക​ര്യം, ഗേ​റ്റ് ന​വീ​ക​ര​ണം, ഇ​ല​ക്‌ട്രി​ഫി​ക്കേ​ഷ​ന്‍ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ പ​രി​പാ​ല​നം, ന​ട​ത്തി​പ്പ് എ​ന്നി​വ​യു​ടെ ചു​മ​ത​ല എം.​എ​ല്‍.​എ ചെ​യ​ര്‍മാ​നും ക​ല​ക്​​ട​ര്‍ സെ​ക്ര​ട്ട​റി​യും ഡി.​ടി.​പി.​സി എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍, ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സം മാ​നേ​ജ്മെന്‍റ്​ ക​മ്മി​റ്റി​ക്കാ​യി​രി​ക്കും.
വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്രെ​ക്​​ച​ര്‍ ഡ​വ​ല​പ്മെന്‍റ്​ കോ​ര്‍പ​റേ​ഷ​നാ​ണ്. ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​നി​ല്‍, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി സി.​പി. ബീ​ന, എ​സ്.​കെ. സ​ജീ​ഷ്, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button