IndiaLatest

ഇൻഡിഗോ വിമാനങ്ങളിലെ യാത്രകള്‍ക്ക് ചെലവേറും

“Manju”

ന്യൂഡല്‍ഹി: ഇനി മുതല്‍ ഇൻഡിഗോ വിമാനങ്ങളിലെ യാത്രകള്‍ക്ക് ചെലവേറും. അന്താരാഷ്ട്ര ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 300 മുതല്‍ 1000 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വിമാനത്തില്‍ ഉപയോഗിക്കുന്ന ഏവിയേഷൻ ഫ്യുവലിന്റെ വില വര്‍ദ്ധനവാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമെന്നാണ് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചത്. ഇന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിമാന സര്‍വീസില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിന് വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്നും ഇൻഡിഗോ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

500 കിലോമീറ്റര്‍ വരെയുള്ള യാത്രാ ടിക്കറ്റിന് 300 രൂപയാണ് വര്‍ദ്ധിക്കുക. 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ 550 രൂപയും 1501 മുതല്‍ 2500 കിലോമീറ്റര്‍ വരെ 800 രൂപയും 3501 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രയ്‌ക്ക് 1000 രൂപയുമാണ് ഇന്ധന ചാര്‍ജായി കൂടുതല്‍ ഈടാക്കുക. ഇൻഡിഗോയ്‌ക്ക് പിന്നാലെ മറ്റ് വിമാന കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

Back to top button