IndiaLatest

വധു വിവാവഹ വേദിയില്‍ നിന്നും ഇറങ്ങി പോയി

“Manju”

Malayalam News - വാട്സാപ്പിൽ കണ്ട ചെക്കനല്ല, വിവാഹ വേദിയിൽ നിന്നും വധു  ഇറങ്ങിപ്പോയി | Bride refused to get married because groom's photo seen on  WhatsApp was another | News18 Kerala, Buzz Latest ...

ശ്രീജ.എസ്

വിവാഹം വേണ്ടെന്നു വച്ച്‌ വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാഹ വേദിയില്‍ വച്ചാണ് യുവതി തന്നെ വിവാഹം ചെയ്യാന്‍ വന്നയാളെ കാണുന്നത്. വാട്സാപ്പ് വഴി തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആളല്ലായിരുന്നു അതെന്നു പറഞ്ഞായിരുന്നു വധുവിന്റെ ഇറങ്ങിപ്പോക്ക്.

എന്ത് വന്നാലും ഇയാളെ വിവാഹം ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ തീരുമാനത്തെ തുടര്‍ന്ന് കല്യാണം കൂടാന്‍ വന്നവര്‍ എല്ലാം മടങ്ങിപ്പോവുകയും ചെയ്തു. ഇതേക്കുറിച്ച്‌ വരന്റെ അച്ഛനും പ്രതികരിച്ചിട്ടുണ്ട്.

ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പില്‍ ചിത്രം കാണിച്ചു കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു.

 

Related Articles

Back to top button