IndiaLatest

ഐപിഎല്‍ 2021; ഏപ്രില്‍ ആരംഭിക്കും

“Manju”

IPL 2021 Dates: വരുന്നൂ ക്രിക്കറ്റിന്റെ ആഘോഷ രാവുകള്‍; ഐപിഎല്‍ തീയതിയില്‍  തീരുമാനമായി!! - indian premier league 14th edition likely to start on april  9 final on may 30 | Samayam Malayalam

ശ്രീജ.എസ്

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ ആരംഭിക്കും. ഇന്ത്യയില്‍ നടക്കുന്ന പുതിയ സീസണ്‍ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് കായിക മാമാങ്കത്തിന്റെ ഫൈനല്‍. ടൂര്‍ണമെന്റിന്റെ വേദിയും മത്സരക്രമവും ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നു മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്നിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു ലേലത്തില്‍ കൂടുതല്‍ പണം ചെലവഴിച്ചത്.

 

Related Articles

Back to top button