KeralaLatest

പാത്രം കഴുകാന്‍ താരമായി ചാരം

“Manju”

പാത്രംകഴുകാൻ ചാരംവേണോ? ഓൺലൈനിൽ പായ്ക്കറ്റിൽകിട്ടും: 250 ഗ്രാമിന് വില 399 രൂപ  | Need ashes to wash dishes? Available in packets online: 250 grams priced  at Rs 399

ശ്രീജ.എസ്‌

പാത്രം കഴുകാന്‍ താരമായി ചാരം

തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടുക്കളയില്‍ താരമായിരുന്ന ചാരം ഒരു ഇടവേളക്ക് ശേഷം വീണ്ടും താരമായി മാറുകയാണ്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ സുന്ദര പായ്ക്കറ്റിലേറി അടുക്കളയില്‍ പാത്രം കഴുകുന്നിടത്തുതന്നെ സ്ഥാനംപിടിക്കുന്ന രൂപത്തിലാണ് തിരിച്ചുവരവ്. 250 ഗ്രാം ചാരത്തിന് 399 രൂപയാണ് വില. എന്നാല്‍, ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 160 രൂപയ്ക്കുള്ള ആദായവില്‍പ്പനയാണിത്. പാത്രം കഴുകാനുള്ള തടിച്ചാരം (ഡിഷ് വാഷിങ് വുഡ് ആഷ്) എന്നാണ് വിപണിയിലെ പേര്.

പാത്രം കഴുകാനും ഒപ്പം ചെടികള്‍ക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓണ്‍ലൈന്‍ സൈറ്റുകളിലുണ്ട്. തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് കൂടുതലും. പാത്രം കഴുകാന്‍ മികച്ച വസ്തുവാണ് ചാരം. കാര്‍ബണിന്റെ ശുദ്ധീകരണ സ്വഭാവമാണ് ഇതിന് അടിസ്ഥാനം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ എല്ലാ വീടുകളിലും സുലഭമായിരുന്ന ഒന്നായിരുന്നു ചാരം. വിറകടുപ്പില്‍ നിന്നും ലഭിക്കുന്ന ചാരം പാത്രം കഴുകാനും ചെടിക്ക് വളമായി ഉപയോഗിക്കാനും മറ്റും ഉപയോഗിച്ചിരുന്നു. ഇന്നത്തെ കാലത്ത് ഗ്യാസ് കണക്ഷന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ വന്നതോടെ കരിയും പുകയും ശല്യമുണ്ടാക്കുന്ന വിറകടുപ്പ് പുറത്തായി.

Related Articles

Back to top button