KeralaLatestThiruvananthapuram

തലസ്ഥാന നഗര‍ നിരത്തില്‍ ഇനി ഇ-ഓട്ടോകളും

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി വാങ്ങിയ ഇലക്‌ട്രിക് ഓട്ടോകള്‍ പുറത്തിറക്കി. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ 15 ഓട്ടോകളാണ് നിരത്തിലിറക്കിയത്.

ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. അന്തരീക്ഷ മാറ്റത്തിനുകാരണമായ കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കാന്‍ പരിസ്ഥിതി സൗഹൃദ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കു സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്‍ പരിധിയിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 15 വനിതകളാണ് ഇഓട്ടോ ഓടിക്കുക. 2.95 ലക്ഷം രൂപയാണ് ഒരു ഓട്ടോയുടെ വില. ഒരു തവണ ചാര്‍ജില്‍ 85 കിലോമീറ്റര്‍ ഓടിക്കാന്‍ സാധിക്കും. ഒരു കിലോമീറ്ററിന് 0.5 രൂപമാത്രമാണ് പ്രവര്‍ത്തന ചെലവ്.

Related Articles

Back to top button