IndiaLatest

വനിതാ സംരംഭകര്‍ക്കായി കോടിയുടെ ഗ്രാന്റ്‌ പ്രഖ്യാപിച്ച്‌ ഗൂഗിള്‍

“Manju”

Business-Vision

ശ്രീജ.എസ്‌

ന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം ഡോളറിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച്‌ ഗൂഗിള്‍. കര്‍ഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ് ഗൂഗിള്‍ പദ്ധതി നടപ്പാക്കുക.

ബിഹാര്‍, ഹരിയാണ, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.സാങ്കേതിക, സാമ്പത്തിക മേഖലകളില്‍ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങള്‍ക്ക് 2.5 കോടി ഡോളര്‍ സഹായം നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചു.

വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിള്‍ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്.

 

Related Articles

Back to top button