Uncategorized

ശ്രീലങ്കൻ ജനതക്ക് എല്ലാ സഹായവും നൽകും ; നരേന്ദ്ര മോദി

“Manju”

ഡെൽഹി : ശ്രീലങ്കയുടെ എട്ടാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . ശ്രീലങ്കൻ പ്രധാനമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഈ വിവരം പറഞ്ഞത് . വളരെ ദുരിതപൂർണ്ണമായ കാലഘട്ടങ്ങളിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത് . നാടിന്റെ വളർച്ചക്കും വികസനത്തിനും ആവശ്യമായ പുതിയ സാമ്പത്തിക നയം ആവിഷ്‌ക്കരിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

രാജ്യത്തെ ജനങ്ങൾ താങ്കളുടെ ഭരണനേട്ടത്തിൽ കൂടുതൽ അഭിവൃദ്ധിപ്പെടട്ടെ . രാജ്യം കൂടുതൽ സാമ്പത്തിക ഭദ്രത കൈവരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് . എന്നും ശ്രീലങ്കൻ ജനതയുടെ ഐശ്വര്യത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യൻ ഭരണകൂടം ശ്രമിച്ചിട്ടുണ്ട് . ലങ്കൻ ഞനതയുടെ വളർച്ചക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി നിലകൊള്ളാൻ പുതിയ ഭരണകൂടത്തിന് തീർച്ചയായും സാധിക്കും . ഇന്ത്യയുമായിട്ടുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സാധിക്കണം എന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു .

വിക്രമസിംഗയുമായി അടുത്ത് പ്രവർത്തിക്കാൻ എനിക്ക് കൂടുതൽ അവസരം ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി പറഞ്ഞു . 2022 ൽ ശ്രീലങ്കയുടെ വികസനത്തിന് വേണ്ടി ഇന്ത്യ 3 .5 ബില്യൻ ഡോളറാണ് സഹായമായി നൽകിയത് . തുടർന്നും ഈ സഹകരണം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകും . ശ്രീലങ്കൻ ജനതക്കാവശ്യമായ അരിയും മറ്റു ഭക്ഷണ പദാർത്ഥങ്ങളും , മത്സ്യബന്ധനത്തിന് പോകുന്ന ആളുകൾക്ക് മണ്ണെണ്ണയും തുടങ്ങിയ നിരവധി സഹായങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട് .

ശ്രീലങ്കയുടെ പൊതുകടം വർധിച്ച് സർക്കാരിന് പിടിച്ച് നില്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത് . കടമെടുത്ത രാജ്യങ്ങൾക്ക് കുടിശ്ശിക അടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് . ജനങ്ങൾ ഭക്ഷണമില്ലാതെ പൊറുതി മുട്ടുന്ന സാഹചര്യം ഉണ്ടായി . ഇന്നും ശ്രീലങ്കയിലെ 5 .7 ദശലക്ഷം ജനങ്ങൾക്ക് അടിയന്തിരമായി മാനുഷിക സഹായം ആവശ്യമാണെന്ന് ഐക്യരാഷ്‌ട്ര സഭ പ്രസ്താപിച്ചിരുന്നു . ശ്രീലങ്കയിൽ കടുത്ത ഭക്ഷണ ക്ഷാമം വർധിച്ചു വന്നപ്പോൾ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ആ പ്രതിഷേധങ്ങൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാതെ മഹേന്ദ്ര രജപക്സെ സ്വയം രാജിവെച്ച് രാജ്യം വിട്ടു പോവുകയാണ് ചെയ്തത് .

ശ്രീലങ്ക നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികളെ നേരിടാനും ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും ഇന്ത്യ തയ്യാറാണെന്നും സർക്കാർ എന്നും ശ്രീലങ്കൻ ജനതയോടൊപ്പം ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു .

Related Articles

Back to top button