Latest

ഫാന്‍സ്‌ ഇല്ലാത്ത ഫുട്ബോള്‍ ഒന്നുമല്ല: റാഷ്‌ഫോര്‍ഡ്

“Manju”

യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ട്വിറ്ററില്‍ മാറ്റ് ബുസ്ബിയുടെ വാക്കുകള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു റാഷ്‌ഫോര്‍ഡ് തന്റെ പ്രതികരണം അറിയിച്ചത്. ഫാന്‍സ്‌ ഇല്ലാത്ത ഫുട്ബോള്‍ ഒന്നുമല്ലെന്നാണ് ബുസ്ബി ട്വിറ്ററില്‍ കുറിച്ചത്. ഈ വാക്കുകളാണ് റാഷ്‌ഫോര്‍ഡ് പങ്കുവെച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനാണ് ബുസ്ബി. ആരാധകര്‍ മുഴുവനായും സൂപ്പര്‍ ലീഗ് നീക്കത്തെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് റാഷ്‌ഫോര്‍ഡിന്റെ പ്രതികരണം. ഒരു മണിക്കൂറിനകം റാഷ്‌ഫോര്‍ഡിന്റെ പ്രതികരണം ട്വിറ്ററില്‍ അര ലക്ഷത്തിലധികം റീട്വീറ്റുകള്‍ നേടി.

Related Articles

Back to top button