KeralaLatest

ഞെട്ടല്‍ മാറാതെ കുടുംബം

“Manju”

തിരുവനന്തപുരം: ഫോണില്‍ സംസാരിക്കാനായി അമ്മയും മക്കളും പുറത്തേക്കിറങ്ങിയതിന് പിന്നാലെ വീട് നിലംപൊത്തി. അപകടത്തില്‍ നിന്ന് അഭ്തുകരമായ രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ വട്ടിയൂര്‍ക്കാവിലെ ഒരു കുടുംബം. വട്ടിയൂര്‍ക്കാവിലെ കൊടുങ്ങാനൂര്‍ മൂന്നാം മൂട് പുലരി നഗര്‍ മേലങ്കരത്ത് വിള വിജയഭവനില്‍ വി വിനോദിന്റെ ഭാര്യ അനിത, വിനയന്‍(14), വിശ്വജിത്ത്(13), വൈഷ്ണവ്(4) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വീടിനുള്ളില്‍ മൊബൈല്‍ സിഗ്നല്‍ കുറവായതിനാല്‍ ഫോണ്‍ വിളിക്കണേല്‍ പുറത്തേക്കിറങ്ങുകയാണ് പതിവ്. വീട് നിലം പൊത്തുന്നതിന് മുന്‍പ് വന്ന ഒരു ബന്ധുവിന്റെ ഫോണ്‍ കോളാണ് ഇവര്‍ക്ക് രക്ഷകരായത്. പുറത്തെത്തി സെക്കന്‍ഡുകള്‍ക്കകം വലിയ ശബ്ദത്തോടെ വീട് നിലം പൊത്തിയത്.

Related Articles

Back to top button