KeralaLatest

മണ്ണില്‍ പണിയെടുക്കാനൊരുങ്ങി കുട്ടി കര്‍ഷകര്‍

“Manju”

എട്ടാം ക്ലാസിലെ വാണിയും അഞ്ചാം ക്ലാസുകാര്‍ ഹേമന്തും വാസുദേവുമായിരുന്നു മണ്ണിനെ സ്‌നേഹിച്ചവര്‍. ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ ക്ലാസിനു ശേഷം സമയം കിട്ടിയപ്പോഴൊക്കെ മൂവര്‍ സംഘം കൃഷിയില്‍ സജീവമായി. വീടുകള്‍ക്ക് സമീപത്തെ തരിശു ഭൂമിയാണ് ഇവര്‍ കൃഷി യോഗ്യമാക്കിയത്.

മരച്ചീനി,മധുരക്കിഴങ്ങ്, മഞ്ഞള്‍, വഴുതന, വെണ്ട, ചീര തുടങ്ങിയവ കൃഷി ചെയ്തു. പക്ഷേ, അധ്വാനം പെരുമഴ കൊണ്ടുപോയി. കഴിഞ്ഞ വേനലില്‍ രക്ഷിതാക്കളുടെ പിന്തുണയോടെ കിടങ്ങ് കുത്തിയാണ് സമീപത്തെ പരവൂര്‍ തന്നി കായലില്‍ നിന്ന് കൃഷിക്കുള്ള വെള്ളം കൊണ്ടുവന്നത്. മഴക്കാലത്ത് കായലിലെ നിരപ്പ് 5 അടിയോളം ഉയരുകയും ഇവരുടെ കൃഷിയിടത്തിലേക്ക് വെള്ളം കയറുകയുമായിരുന്നു. പൊഴിക്കര സ്പില്‍ വേ ഷട്ടറിന്റെ അറ്റകുറ്റപ്പണി നടത്താത്തതും മുക്കം പൊഴി മുറിക്കാത്തതുമാണ് പ്രദേശത്ത് കൃഷി നാശത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏകദേശം മുപ്പത് സെന്റ് ഭൂമിയിലായിരുന്നു കൃഷി.

ആദ്യ കൃഷി നശിച്ചെങ്കിലും നിരാശ മാറ്റി വീണ്ടും മണ്ണിലിറക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. കൃഷി വകുപ്പിന്റെ പിന്തുണയും കുട്ടികള്‍ ആഗ്രഹിക്കുന്നു

Related Articles

Back to top button