IndiaLatest

ഭാര്യയെ മതം മാറാന്‍ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍

“Manju”

ലക്നൗ: മതം മറച്ചുവച്ച യുവാവ് വിവാഹ ശേഷം ഭാര്യയെ മതം മാറാന്‍ നിര്‍ബന്ധിച്ചതായി പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തില്‍ കേസെടുത്ത പൊലീസ് മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു. ​ഗൊരഖ്പൂരിലാണ് മൈനുദ്ദീന്‍ എന്നയാളാണ് അറസ്റ്റിലായത് . ഇയാളുടെ ബന്ധു റ​ഹ്മാന്‍ അലിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു വര്‍ഷം മുമ്പ് യുവതിയുമായി കണ്ടപ്പോള്‍ ‘മുന്ന യാദവ്’ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരും പ്രണയത്തിലാകുകയും സന്ത് കബീര്‍ ന​ഗറിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരാകുകയും ചെയ്തു. ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങി കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ താന്‍ മുസ്ലീം ആണെന്നും പേര് മൈനുദ്ദീന്‍ ആണെന്നും അറിയിക്കുകയും യുവതിയെ മതംമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യ . അതെ സമയം ഇയാള്‍ മറ്റൊരു വിവാഹം ചെയ്യാന്‍ തയാറെടുക്കുന്നത് മനസ്സിലാക്കിയ യുവതി ശനിയാഴ്ച വിവരം 112 എന്ന നമ്പറില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത് .

Related Articles

Back to top button