InternationalLatest

ഇന്ത്യയ്‌ക്കെതിരെ വ്യോമസേനയെ ശക്തിപ്പെടുത്താൻ പാകിസ്താൻ

“Manju”

ഇസ്ലാമാബാദ് : ബലാക്കോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പതറി പാകിസ്താൻ. ഇന്ത്യയ്‌ക്കെതിരെ വ്യോമസേനയെ ശക്തിപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമം. ഇതിന്റെ ഭാഗമായി അത്യാധുനിക യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് പാകിസ്താൻ ആലോചിക്കുന്നത്.

പാകിസ്താൻ വ്യോമസേനയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനും പദ്ധതിയുണ്ട്. 400 ഉദ്യോഗസ്ഥരും, 4000 സെെനികരും ഉൾപ്പെടെ 6,400 പേരെ പുതുതായി നിയമിക്കും. ബലാക്കോട്ടിൽ തിരിച്ചടി നേരിട്ട ശേഷം ഉദ്യോഗസ്ഥരുടെ എണ്ണം 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് 6,400 പേരെ വീണ്ടും നിയമിക്കുന്നത്.

വ്യോമ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക യുദ്ധ സംവിധാനങ്ങൾ വാങ്ങാനും പാകിസ്താൻ നീക്കം നടത്തുന്നുണ്ട്. എയർബോൺ വാണിംഗ് സംവിധാനം, റഡാറുകൾ, എന്നിവയാണ് വാങ്ങാൻ ഒരുങ്ങുന്നത്. ആയുധങ്ങൾക്കായി വൻ തുക ചിലവിടാനും പാകിസ്താനും പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമേ പ്രധാന വ്യോമ താവളങ്ങളുടെ നവീകരണവും പരിഗണനയിലുണ്ട്.

മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധചെലുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ഫ്രാൻസിൽ നിന്നുള്ള റഫേൽ വിമാനങ്ങളുൾപ്പെടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ നീക്കം.

Related Articles

Back to top button