IndiaKeralaLatestThiruvananthapuram

ദേശീയ വിദ്യാഭ്യാസ നയം : സംസ്കൃതം ഉള്‍പ്പെടെയുള്ള ക്ലാസിക് ഭാഷകള്‍ തിരഞ്ഞെടുക്കാം

“Manju”

സിന്ധുമോള്‍ ആര്‍

സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രധാന ഭാഷയായി സംസ്കൃതം ഉള്‍പ്പെടെയുള്ള ക്ലാസിക് ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാന്‍ തീരുമാനം. യൂണിയന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിയ ദേശിയ വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ത്രി-ഭാഷ ഫോര്‍മുലയിലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുക.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ ഭാഷകളായ കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്യുഗീസ്, റഷ്യന്‍ എന്നീ ഭാഷകളും തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കും.ഇന്നലെ അംഗീകാരം ലഭിച്ച ദേശിയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് മറ്റു പല സുപ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പത്തിലെയും പ്ലസ് ടുവിലെയും ബോര്‍ഡ് പരീക്ഷകള്‍ എളുപ്പമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളെല്ലാം സ്‌കൂള്‍ എഡ്യൂക്കേഷന്‍ സെക്രട്ടറിയായ അനിത കര്‍വാളാണ് മാധ്യമങ്ങളോട് പറഞ്ഞത്.മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ദേശിയ വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്

Related Articles

Back to top button