Latest

ലോകത്ത് കോവിഡ് മരണസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം പിന്നിട്ടു

“Manju”

ലോകത്ത് കോവിഡ് മരണസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. പന്ത്രണ്ടര ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ മൂന്നര ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. ഇതുവരെ 1.92 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഇരുപത്തിയാറ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. യുഎസില്‍ മൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. ഇന്നലെ മുപ്പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.86 ലക്ഷമായി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് 1.43 കോടി രോഗബാധിതരുണ്ട്.

Related Articles

Back to top button