LatestMalappuram

തിരൂരിൽ പിടിയിലായത് രണ്ടരക്കോടിയുടെ ലഹരിവസ്തുക്കകൾ

“Manju”

പി.വി.എസ്

മലപ്പുറം :തിരൂരിൽ വൻ ലഹരി വേട്ട; രണ്ടരക്കോടി രൂപയോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളുമായി കര്‍ണാടക സ്വദേശികള്‍ പിടിയിൽ. ഇര്‍ഫാന്‍, മുജമ്മില്‍ പാഷ, രമേഷ് എന്നിവരെയാണ് തിരൂര്‍ പോലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡും ചേര്‍ന്ന് പിടികൂടിയത്. സംസ്ഥാന വ്യപകമായി സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്കും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിനായി കര്‍ണാടക രജിസ്‌ട്രേഷനുള്ള നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു.തിരൂരിൽ നാലരലക്ഷം പായ്ക്കറ്റ് ഹാന്‍സ് 300 ചാക്കുകളിലായി മൈദ കടത്തുകയാണെന്ന വ്യാജേനയാണ് പിടിയിലായ ഹാന്‍സ് ചാക്കുകള്‍ കൊണ്ടുവരുന്നത്. മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈസ്പി, മലപ്പുറം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ തിരൂര്‍ പോലീസ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ലോറി സഹിതം പിടികൂടിയത്.

Related Articles

Back to top button