Thrissur

തടവുകാർക്ക് ഇനി അടിയില്ല ; കേസ് മാത്രം.

“Manju”

ഉത്തരവ് പുറത്തിറക്കി ജയിൽ വകുപ്പ്

തൃശൂർ : തടവുകാരെ മർദ്ദിക്കുന്നതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാൻ ഉത്തരവുമായി ജയിൽ വകുപ്പ്. തടവുകാരെ മർദ്ദിക്കരുതെന്നാണ് ജയിൽ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാൻ മുതിരുന്നവർക്കെതിരെ കൃത്യനിർവ്വഹണത്തിന് തടസ്സം വരുത്തി എന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കും.

സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ വർദ്ധിക്കുകയും പോലീസ് ഉദ്യോഗസ്ഥർ കോടതിയുടെ മുന്നിൽ നാണം കെടുകയും ചെയ്യുന്നത് പതിവായതോടെയാണ് നിർദ്ദേശം പുറത്തിറക്കിയത്.

തടവുകാരുടെ ക്രിമിനൽ പശ്ചാത്തലം, ജയിലിലെ നിയമലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ കൃത്യമായി സൂക്ഷിക്കാൻ ഓരോ ജയിലുകൾക്കും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button