IndiaKannurKeralaLatestMalappuramThiruvananthapuramThrissur

നിയന്ത്രണം ലംഘിച്ച്‌ കടലിലിറങ്ങി യുവാവ്; കേസെടുക്കാന്‍ വന്ന പോലീസ് തിരിച്ചുപോയത് കണ്ണുനിറഞ്ഞ്

“Manju”

സിന്ധുമോള്‍ ആര്‍

യുവാവ് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന് അയല്‍ക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആലപ്പുഴയിലെ പള്ളിത്തോട്ടെത്തിയ പോലീസ് മടങ്ങിയത് കണ്ണുനിറഞ്ഞ്. യുവാവ് ലോക്ക്ഡൗണ്‍ ലംഘിച്ചതിന്റെ കാരണമറിഞ്ഞപ്പോഴാണ് പോലീസുകാരുടെ പോലും കണ്ണ് നിറഞ്ഞത്.

മത്സ്യത്തൊഴിലാളിയായ യുവാവ് വ്യാഴാഴ്ച രാവിലെ പൊന്തു വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയതാണ് പരാതിക്ക് ആധാരം. കണ്ടെയ്‌മെന്റ് സോണ്‍ നിലവില്‍ വന്നതോടെ തീരദേശത്ത് മത്സ്യബന്ധനവും, വില്‍പ്പനയും നിരോധിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ച്‌ യുവാവ് മത്സ്യബന്ധനം നടത്തുന്നതു കണ്ട നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി യുവാവിനെ പിടികൂടിയപ്പോഴാണ് തന്റെ അവസ്ഥ ഇയാള്‍ തുറന്നുപറഞ്ഞത്. ‘കുഞ്ഞിന് മരുന്നു വാങ്ങാന്‍ അഞ്ചു പൈസ എന്റെ കയ്യിലില്ല. വീട്ടിലേയ്ക്ക് ഭക്ഷണം പോലും വാങ്ങാന്‍ കയ്യില്‍ കാശില്ല.

കുഞ്ഞുങ്ങളുടെ സങ്കടം കണ്ട് കടലിലിറങ്ങിയതാണ് സാറേ’- യുവാവിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍ കേട്ട് പോലീസുകാര്‍ കേസ് എടുക്കാതെ തിരിച്ച്‌ പോവുകയായിരുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിലെടുക്കാനാകാതെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാണ്

Related Articles

Back to top button