KeralaLatest

തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതു പോലെ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്

“Manju”

തൃശൂര്‍ പൂരം പഴയതു പോലെ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ട്; ദേവസ്വം മന്ത്രി  കടകംപളളി സുരേന്ദ്രന്‍ | Thrissur Pooram|DEVASWOM BOARD  MINISTER|Kadakampallly surendran

ശ്രീജ.എസ്‌

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പ് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂര്‍ പൂരം പഴയതു പോലെ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി. ആറ്റുകാല്‍ പൊങ്കാലയും, ശബരിമല ഉത്സവവും നല്‍കിയ മാതൃക മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങള്‍. ഇക്കാര്യം സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും ഇവര്‍ അറിയിച്ചിട്ടുണ്ട്. ദേവസ്വങ്ങളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയെങ്കിലും നേരത്തെ നടത്തി വന്ന രീതിയില്‍ ഇത്തവണ നടത്താന്‍ സാധിക്കില്ലെന്നാണ് ലഭ്യമായ വിവരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഷോപ്പിംഗ് മാളുകളും, തിയേറ്ററുകളും തുറക്കുമ്പോള്‍ ഇല്ലാത്ത കോവിഡ് മാനദണ്ഡങ്ങള്‍ തൃശൂര്‍ പൂരത്തിന്റെ കാര്യത്തിലും പൂരം എക്സിബിഷന്റെ കാര്യത്തിലും ആവശ്യമില്ലെന്ന് പറഞ്ഞ ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ ഭക്തര്‍ക്ക് ഒപ്പമാണെന്നും അറിയിച്ചിരുന്നു.

Related Articles

Back to top button