InternationalLatest

വിമാനദുരന്തം മുറാദ് അലി ഷാ പറയുന്നു

“Manju”

സ്വന്തം ലേഖകന്‍

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ വിമാനദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍ എന്ന എൻജിനീയര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഞെട്ടല്‍ വിട്ടു മാറിയിട്ടില്ല. ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റായ സഫര്‍ മസൂദാണ് രക്ഷപ്പെട്ട രണ്ടാമന്‍. ‘ദൈവം കരുണയുള്ളവനാണ്. ഏറെ നന്ദി’ എന്നാണ് മുഖ്യമന്ത്രി മുറാദ് അലി ഷായോട് അദ്ദേഹം പ്രതികരിച്ചത്.

ചുറ്റും തീയും പുകയും മാത്രമാണു കാണാന്‍ കഴിഞ്ഞത്. എല്ലായിടത്തുനിന്നും കരച്ചില്‍ കേള്‍ക്കാമായിരുന്നു; കുഞ്ഞുങ്ങളുടെയും വലിയവരുടെയും. തീയായിരുന്നു മുന്നില്‍. ആരെയും കാണാന്‍ കഴിഞ്ഞില്ല. നിലവിളി മാത്രം കേട്ടു. സീറ്റ് ബെല്‍റ്റ് വിടുവിച്ച് വെളിച്ചം കണ്ടിടത്തേക്കു നടന്നു.

ഏതാണ് 10 അടി താഴ്ചയിലേക്കു ചാടിയിട്ടാണു സുരക്ഷിതമായ ഒരിടത്ത് എത്തിയത്. പാക്ക് യാത്രാവിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 97 പേരെങ്കിലും മരിച്ചുവെന്നാണ് കരുതുന്നത്. എന്നാല്‍ വിമാനം ഇടിച്ചുകയറിയ കെട്ടിടത്തിലുണ്ടായിരുന്ന ആരെങ്കിലും മരിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല.

Related Articles

Back to top button