InternationalLatest

മാദ്ധ്യമപ്രവർത്തകർക്ക് മേൽ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി

“Manju”

ബാങ്കോക്ക് : ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതിനെ തുടർന്ന് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒച്ച മാദ്ധ്യമ പ്രവർത്തകർക്ക് മേൽ സാനിറ്റൈസർ തളിച്ചു. ഏഴ് വർഷം മുമ്പ് നടന്ന കലാപത്തിൽ പങ്കാളിയായ മൂന്ന് മന്ത്രിമാരെ കഴിഞ്ഞ ആഴ്ച ജയിലിലടച്ചിരുന്നു .

ഇതിനെ തുടർന്ന് ഒഴിഞ്ഞ കാബിനറ്റ് തസ്തികകളിലേക്ക് പുതിയ മന്ത്രിമാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോഴാണ് പ്രയുത് രോഷാകുലനായത് . സ്വന്തം ജോലിയിൽ ശ്രദ്ധിക്കാൻ അദ്ദേഹം മാദ്ധ്യപ്രവർത്തകരോട് പറഞ്ഞു. ഒപ്പം “എനിക്കൊന്നുമറിയില്ല, ഞാൻ അത് അറിഞ്ഞിട്ടില്ല. മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ?” എന്നും ചോദിച്ചു.

പ്രധാനമന്ത്രി ആദ്യം അറിഞ്ഞിരിക്കേണ്ട ഒന്നല്ലേ ഇത്? എന്ന ചോദ്യം കൂടി മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചതോടെ സാനിറ്റൈസറെടുത്ത് മുൻനിരയിലിരുന്നവർക്കുമേൽ തളിക്കുകയായിരുന്നു.

പ്രവചനാതീതമായ പെരുമാറ്റത്തിന് പേരുകേട്ടയാളാണ് പ്രയുറ്റ്. മുമ്പ്, തായ് പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരിൽ ഒരാളുടെ ചെവിക്ക് പിടിക്കുകയും, ക്യാമറമാന്മാർക്ക് നേരെ പഴത്തൊലി എറിയുകയും ചെയ്തിട്ടുണ്ട് . മാത്രമല്ല 2018 മാദ്ധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിക്കുകയും, സ്വന്തം വലുപ്പത്തിലുള്ള കട്ട് ഔട്ട് സ്ഥാപിക്കുകയും മാദ്ധ്യമപ്രവർത്തകരോട് ” ചോദ്യങ്ങൾ ഈ വ്യക്തിയോട് ചോദിക്കുക” എന്നും പ്രയുത് പറഞ്ഞിരുന്നു.

Related Articles

Back to top button