IndiaLatest

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ചര്‍ച്ചയായ സാംസ്‌കാരിക പൈതൃക കേന്ദ്രമായി താജ് മഹല്‍

“Manju”

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം അധികം ചര്‍ച്ചയായ സാംസ്‌കാരിക പൈതൃക കേന്ദ്രമായി താജ് മഹല്‍. ഇന്‍സ്റ്റഗ്രാമിലെ ഹാഷ്ടാഗുകളുടെ എണ്ണത്തെക്കുറിച്ച്‌ തയ്യാറാക്കിയ ഒരു പട്ടികയിലാണ് താജ് ഒന്നാമതായത്. ഫ്രാന്‍സിലെ വെര്‍സൈല്‍സ് കൊട്ടാരമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഒരു രാജകൊട്ടാരവും മുന്‍ സര്‍ക്കാരിന്റെ ആസ്ഥാനവുമായ ഈ സ്ഥലം ലോക ചരിത്രത്തില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇത്.

2.2 ദശലക്ഷം ഹാഷ്ടാഗുകളുള്ള യുഎസ്‌എയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണ് മൂന്നാം സ്ഥാനം നേടിയത്. മച്ചു പിച്ചു, പെട്ര എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയത്. ഗ്രാന്‍ഡ് കാന്യോണിന് 4.3 ദശലക്ഷത്തിലധികം ഹാഷ്ടാഗുകളുള്ള ലോകത്തിലെ ഏറ്റവും ഇന്‍സ്റ്റാഗ്രാം ചെയ്ത വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി മാറി. 3.7 ദശലക്ഷത്തിലധികം ഹാഷ്ടാഗുകളുമായി രണ്ടാം സ്ഥാനത്തുള്ളത് ഇറ്റലിയിലെ അമാല്‍ഫി തീരമാണ്.

124.3 ദശലക്ഷത്തിലധികം ഹാഷ്ടാഗുകളുമായി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പൈതൃക നഗരമായി മാറിയത് ഇസ്താംബുള്‍ ആണ്. കൊളോസിയം, ട്രെവി ഫൗണ്ടന്‍ തുടങ്ങിയ നിരവധി ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളുടെ ആസ്ഥാനമായ റോം രണ്ടാം സ്ഥാനത്തും 18.5 ദശലക്ഷം ഹാഷ്ടാഗുകളുമായി യൂറോപ്യന്‍ നഗരമായ പ്രാഗ് മൂന്നാം സ്ഥാനത്തുമെത്തി.

Related Articles

Back to top button