KeralaLatest

സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നത്തിന് മുന്‍പേ ധര്‍മജന്റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ‌

“Manju”

അഡ്വാൻസ് ക്രിസ്തുമസ് ആശംസകൾ 22-12-18

ശ്രീജ.എസ്‌

ബാ​ലു​ശ്ശേ​രി: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പു തന്നെ നാദാപുരത്തും ബാലുശ്ശേരിയിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നു കരുതപ്പെടുന്ന സിനിമാതാരം ധര്‍മജന്‍ ബോള്‍ഗാട്ടിക്കു വോട്ട് തേടി ഒഐസിസി റിയാദ് കമ്മിറ്റിയുടെ പേരില്‍ കോക്കല്ലൂരില്‍ ബോര്‍ഡ് സ്ഥാപിച്ചു.

കൈപ്പത്തി ചിഹ്നത്തിലാണു വോട്ടഭ്യര്‍ഥന. സമൂഹമാധ്യമങ്ങളിലും പോസ്റ്റര്‍ പ്രചാരണം നടക്കുന്നുണ്ട്. യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും കോ​ണ്‍​ഗ്ര​സ് ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യും അ​റി​യാ​തെ​യാ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. അതേസമയം, സ്ഥാ​നാ​ര്‍​ഥി​യെ കെ.​പി.​സി.​സി പ്ര​ഖ്യാ​പിക്കുന്നതിന് മുന്‍പേ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ രീ​തി കോ​ണ്‍​ഗ്ര​സി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ വി.​സി. വി​ജ​യ​ന്‍ പ​റ​ഞ്ഞു.

ബാ​ലു​ശ്ശേ​രി​യി​ലെ ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പോ​ഷ​ക​സം​ഘ​ട​ന നേ​താ​ക്ക​ള്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ച്‌ ഒ​രു​മാ​സം മുന്‍പേ മണ്ഡലത്തിലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പങ്കെ​ടു​പ്പി​ച്ചു​ വ​രു​ക​യാ​ണ്. യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​ത്വ​ത്തെ പോ​ലും അ​വ​ഗ​ണി​ച്ച്‌ സ്ഥാ​നാ​ര്‍​ഥി പ​രി​വേ​ഷം ചാ​ര്‍​ത്തി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സി​ല്‍​ നി​ന്നു​ത​ന്നെ വി​മ​ര്‍​ശ​ന​മു​യ​രു​ക​യും യു.ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​ത്വം കെ.​പി.​സി.​സി​ക്ക് പ​രാ​തി ക​ത്ത് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related Articles

Back to top button